നിറങ്ങളുടെ വര്‍ഗ്ഗീകരണവും ഉപയോഗവും.

graphic-design-colours

നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ colours നു വളരെ പ്രാധാന്യമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഒരു ഡിസൈനര്‍ ഇവയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

ഓരോ colours നും വിവിധതരം മാനസികാവസ്ഥകള്‍ ക്രിയേറ്റ് ചെയ്യുവാന്‍ സാധിക്കും. വിവിധതരം കളര്‍ സ്‌കീമിനെക്കുറിച്ചും, കളര്‍വീലിനെക്കുറിച്ചും ഉള്ള അറിവ് ഒരു ഗ്രാഫിക് ഡിസൈനറെ അവരുടെ layout മെച്ചപ്പെടുത്തുന്നതിനു ഒരുപാടു സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.

ഉദാഹരണത്തിന് ഒരു ഫോട്ടോയിലോ, ഡിസൈനിലോ ഉള്ള മെയിന്‍ കളറുകള്‍ ഏതൊക്കെയാണെന്നു നിരീക്ഷിച്ചു കണ്ടെത്തി അവയ്ക്കു അനുയോജ്യമായ കളര്‍സ്‌കീമുകള്‍ ആവശ്യാനുസരണം ഉപയോഗിക്കാന്‍ കളര്‍വീലിനെക്കുറിച്ചുള്ള അറിവ് നന്നായി ഉപകരിക്കും.

കളര്‍വീല്‍ അഥവാ വര്‍ണ്ണചക്രം (Color wheel)

കളറുകള്‍ തമ്മിലുള്ള പൊരുത്തം അഥവാ ചേര്‍ച്ചയും, ചേര്‍ച്ചയില്ലായ്മയും (harmony & contrast) കണ്ടെത്തി ഉപയോഗിക്കുന്നതിനെയാണ് കളര്‍സ്‌കീം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കളര്‍സ്‌കീമിനെക്കുറിച്ചു പഠിക്കുന്നതിനു മുമ്പായി ആദ്യം നമുക്ക് കളര്‍വീലിനെക്കുറിച്ചും colours ന്റെ വര്‍ഗ്ഗീകരണത്തെക്കുറിച്ചും മനസ്സിലാക്കാം.

കളറുകളെ primary colours, secondary colours, tertiary colours എന്നിങ്ങനെ തരംതിരിച്ച് ഒരു വീല്‍ (rounded chart) രൂപത്തില്‍ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ explain ചെയ്യുകയാണ് കളര്‍വീല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെക്കൊടുത്ത കളര്‍വീല്‍ ചിത്രം നന്നായി നിരീക്ഷിക്കുക.

graphic-design-color-wheel

ഒരു കളര്‍വീലില്‍ മുകളില്‍ പറഞ്ഞ primary colours, secondary colours, tertiary colours കാറ്റഗറിയിലുള്ള 12 കളറുകള്‍ ഒരു നിശ്ചിത രീതിയില്‍ അടുക്കിവെച്ചതായി നമുക്ക് കാണാന്‍ സാധിക്കും. അതായത് ഇത്തരം കളറുകള്‍ അവയുടെ functions അനുസരിച്ച് ഒരു വീല്‍ രൂപത്തില്‍ arrange ചെയ്യുമ്പോഴാണ് നമുക്ക് ഒരു കളര്‍വീല്‍ ലഭിക്കുന്നത്.

ചില കളര്‍വീലുകളില്‍ ഇവയോടൊപ്പം ഓരോ കളറിന്റെയും ടിന്റും, ഷേഡും, ടോണുമെല്ലാം കൊടുക്കാറുണ്ട്.

കളറുകളുടെ വിവിധ തരം വര്‍ഗ്ഗീകരണം: 

പ്രാഥമിക കളറുകള്‍  (Primary Colours – Red, Yellow, Blue)

primary-colors

Traditional colour theory അനുസരിച്ച്, മറ്റു കളറുകളുപയോഗിച്ച് സൃഷ്ടിക്കാന്‍ സാധിക്കാത്ത കളറുകളാണ് പ്രൈമറി കളറുകള്‍. മറ്റുള്ള എല്ലാ കളറുകളും ഈ മൂന്ന് primary കളറുകള്‍ (ചുവപ്പ്, മഞ്ഞ, നീല) ഉപയോഗിച്ച് ഉണ്ടാക്കുവാന്‍ സാധിക്കും. അതായത് പ്രൈമറി കളറുകള്‍ നിശ്ചിത അനുപാതത്തില്‍ മിക്‌സു ചെയ്താണു മറ്റു കളറുകള്‍ ഉണ്ടാക്കുന്നത്. Primary colours നെ മറ്റു കളറുകള്‍ mix ചെയ്തു ഉണ്ടാക്കാന്‍ സാധിക്കില്ല.

ചിത്രകാരന്‍മാര്‍ക്ക് ഇതു വളരെ എളുപ്പം മനസ്സിലാകും. കാരണം ചുവപ്പ്, മഞ്ഞ, നീല കളറുകള്‍ മാത്രം ഉപയോഗിച്ച് ഒരുപാടു കളറുകള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്കു എളുപ്പത്തില്‍ കഴിയും. കളര്‍വീലില്‍ ഇവ തമ്മില്‍ ഒരേ അകലത്തിലായാണു കാണപ്പെടുക.

ദ്വിതീയ കളറുകള്‍  (Secondary Colours – Orange, Green, Purple)

secondary-colors-hamtoons

Primary colour + Primary Colour = Secondary Colour

രണ്ട് primary colours തുല്യ അളവില്‍ മിക്‌സു ചെയ്താല്‍ secondary colours ലഭിക്കും. കളര്‍ വീല്‍ നന്നായി ശ്രദ്ധിക്കുക.

ഇവിടെ primary colours ആയ Red + Yellow മിക്‌സു ചെയ്തപ്പോള്‍ Orange കളറും, Yellow + Blue മിക്‌സു ചെയ്തപ്പോള്‍ Green കളറും, Blue + Red മിക്‌സു ചെയ്തപ്പോള്‍ Purple കളറും ലഭിച്ചതു ശ്രദ്ധിക്കുക.

തൃതീയ കളറുകള്‍  (Tertiary Colours – Yellow-orange, Red-orange,Red-purple, Blue-purple, Blue-Green & Yellow-green)

tertiary-colors

Primary Colour + Secondary Colour = Tertiary colours

കളര്‍വീലിലെ ഒരു primary colour ഉം secondary colour ഉം തമ്മില്‍ മിക്‌സു ചെയ്യുമ്പോള്‍ കിട്ടുന്ന കളറുകളെയാണ് Tertiary colours എന്നു പറയുന്നത്.

ഇത്തരത്തില്‍ എല്ലാ കളറുകളും ഒരു നിശ്ചിതമായ ഓര്‍ഡറില്‍ ക്രമീകരിക്കുമ്പോള്‍ കിട്ടുന്നതാണ് കളര്‍വീല്‍ എന്നു മനസ്സിലായല്ലോ.

ഇനി ഇവയെ വീണ്ടും രണ്ടു ഭാഗങ്ങളായി മാറ്റി നിര്‍ത്താം. അതായത് warm colours & Cool Colours.

warm-cool-colors

Warm Colours :

കളര്‍വീലിലെ തീവ്രത കൂടിയ കളറുകളായ Red മുതല്‍ Orange, Yellow വരെയുള്ള ഭാഗത്തെ (അര്‍ദ്ധ വൃത്താകൃതിയിലുള്ള ഭാഗം) warm colours എന്നു വിളിക്കുന്നു.

സൂര്യന്‍, അഗ്നി, തുടങ്ങിയവയെ ഓര്‍മ്മിപ്പിക്കുന്ന തീവ്രമായ കളറുകള്‍ അടങ്ങിയ ഈ കാറ്റഗറിയില്‍ ഉള്ള കളര്‍സ് വളരെ ബോള്‍ഡായി നമുക്ക് അനുഭവപ്പെടുന്നു.

Cool Colours :

കളര്‍ വീലിലെ warm colours നു വിപരീത ദിശയിലുള്ള കളറുകള്‍ ആണു കൂള്‍ കളറുകള്‍ എന്നറിയപ്പെടുന്നത്. അതായത് Green, Blue തുടങ്ങിയ കളറുകള്‍ വരുന്ന അര്‍ദ്ധ വൃത്താകൃതിയിലുള്ള ഭാഗം താരതമ്യേന തീവ്രത കുറഞ്ഞവയും, ശാന്തതയെ സൂചിപ്പിക്കുന്നവയുമാണ്. 

പ്രകൃതിയിലെ പച്ച വര്‍ണവും, ആകാശം സമുദ്രം തുടങ്ങിയവയുടെ നീല വര്‍ണവും കൂള്‍ കളറുകള്‍ക്കുദാഹരണമാണ്. ട്രാഫിക് സിഗ്നലില്‍ ചുവപ്പ്, ഓറഞ്ച് പച്ച കളറുകളുടെ ഉപയോഗം നമുക്കറിയാം.

മുമ്പ് പറഞ്ഞതുപോലെ ഓരോ കളറുകള്‍ക്കും വിത്യസ്ഥ മൂഡുകള്‍ ക്രിയേറ്റു ചെയ്യാന്‍ സാധിക്കുമെന്ന് മനസ്സിലാക്കി യോജ്യമായ കളറുകള്‍ ഉപയോഗിക്കാന്‍ പരിശീലിക്കുക. ഓരോ കളറുകളുടെയും സൈക്കോളജി ദേശത്തിനും സാഹചര്യത്തിനുമനുസരിച്ചു മാറുമെന്നും മനസ്സിലാക്കക.

graphic-design-warm-color-products

മുകളിലെ ചിത്രത്തില്‍ warm colors നൊപ്പം അല്‍പം cool colors ഉം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. അതു പോലെ cool colors നൊപ്പം അല്‍പം warm colors ഉം ഉപയോഗിച്ചിരിക്കുന്നു. പ്രത്യേക ശ്രദ്ധ പതിക്കേണ്ട ഭാഗങ്ങള്‍ ഇതുപോലെ contrast colors ഉപയോഗിച്ച് attraction വരുത്താന്‍ ശ്രമിക്കുക.

ഇവിടെയും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ഇത്തരം കളര്‍ തത്വങ്ങളില്‍ ഒതുങ്ങി നിന്നു വര്‍ക്കു ചെയ്യാതെ ഇവ മനസ്സിലാക്കി ആവശ്യമെങ്കില്‍ break ചെയ്തു ഉപയോഗിക്കുക.

വിവിധ തരം കളര്‍ സ്‌കീമുകള്‍.

Analogous Colours 

കളര്‍ വീലില്‍ അടുത്തടുത്തായി വരുന്ന കളറുകളുടെ സെറ്റിനെ Analogous colours എന്നു വിളിക്കുന്നു. പ്രകൃതിയില്‍ ഇതുപോലെ ചേര്‍ച്ചയുള്ള ഒരുപാടു ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്.

analogous-colors

Analogous colours നു Complementary കളറുകളുടെ അത്ര contrast ഉണ്ടാവില്ലെങ്കിലും കണ്ണിന് ആനന്ദകരമായ ഒരു visual തരാന്‍ ഈ സ്‌കീമിനു സാധിക്കും. അമിത പ്രാധാന്യം വരാത്ത രീതിയില്‍ കളേര്‍സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ (ഉദാഹരണത്തിനു ബാക്ക്ഗ്രൗണ്ട് വര്‍ക്കുകള്‍) analogous colour scheme ആണു നല്ലത്.

Complementary Colours

കളര്‍വീലില്‍ പരസ്പരം വിപരീത ദിശയില്‍ വരുന്ന കളറുകളെ Complementary Colours എന്നു വിളിക്കുന്നു. Warm colours ഉം Cool colours ഉം പരസ്പരം എതിരെ വരുന്ന കളര്‍സ്‌കീം ആയതിനാല്‍ ഇവ വളരെ contrast ആയിരിക്കും.

complementary-colors

ഒരു ഡിസൈനിംഗിലോ, ഫോട്ടോയിലോ ഏതെങ്കിലും ഭാഗം അമിത പ്രാധാന്യം കൊടുക്കുവാന്‍ (അതായതു വേറിട്ടു കാണിക്കുവാന്‍) complementary colour സ്‌കീം ഉപയോഗിച്ചാല്‍ മതിയാകും.

Split Complementary Colours

കളര്‍വീലില്‍ complementary colours ന്റെ ഇരുവശത്തുമുള്ള കളറുകള്‍ ആണ് Split Complementary colours.

spit-complementary-colors

Standard complementary കളറുകളേക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍സ് split complementary colours ല്‍ കിട്ടുന്നതാണ്. അതും കളറുകളുടെ contrast നിലനര്‍ത്തിക്കൊണ്ടു തന്നെ.

Triad Colour Scheme

കളര്‍വീലില്‍ equal distance ല്‍ വരുന്ന 3 കളര്‍സ് ആണ് triad എന്നതു കൊണ്ടുദ്ദേശിക്കുന്നത്. (ചിത്രം ശ്രദ്ധിക്കുക). ഇതു കളര്‍വീലില്‍ ഒരു ത്രികോണാകൃതിയിലായിരിക്കും കാണപ്പെടുക.

triad-colors

ഈ കളറുകള്‍ complementary colours നെക്കാള്‍ അല്‍പം contrast കുറയുമെങ്കിലും കാണാന്‍ കൂടുതല്‍ ഭംഗിയും ബാലന്‍സും ഉണ്ടാകും.

Tetrad Colour Scheme (Double Complementary) 

tetrad-colors

കളര്‍വീലില്‍ complementary ജോഡിയായി വരുന്ന 4 കളറുകളാണ് tetrad scheme. (ഇതു ചതുരാകൃതിയിലായിരിക്കും കളര്‍വീലില്‍).

  • Monochromatic Colour Scheme

കളര്‍വീലിലെ ഒരു കളറിന്റെ വിവിധ തരം ടിന്റുകളും (whiteness), ഷേഡുകളും (blackness) ഉപയോഗിച്ച് പെയിന്റു ചെയ്യുന്നതിനെയാണ് monochromatic എന്ന് പറയുന്നത്.

shade-tint

Tint: ഒരു യഥാര്‍ത്ഥ കളറില്‍ (hue) white ചേര്‍ത്തു ലൈറ്റാക്കുന്നതാണ് Tint എന്നു പറയുന്നത്.
Shade: ഒരു pure colour ല്‍ black ചേര്‍ത്തു ഡാര്‍ക്ക് ആക്കുന്നതിനെ Shade എന്നു വിളിക്കുന്നു.
Tone: ഒരു pure colour ലേക്ക് grey കളര്‍ ചേര്‍ക്കുന്നതാണ് Tone.

  • Polychromatic Colour Scheme

കളര്‍വീലിലെ ഒന്നിലധികം കളറുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്നതിനെ polychromatic എന്ന് വിളിക്കുന്നു.

  • Achromatic

പ്രത്യേകം കളര്‍ ഇല്ലാത്ത ബ്ലാക്ക്, വൈറ്റ്, ഗ്രെയ് കളറുകള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്യുന്ന രീതിയാണ് achromatic. ഇവ സാധാരണ കളര്‍വീലില്‍ ഉണ്ടാകില്ല. ഇവയെ ചിലപ്പോള്‍ neutral colours എന്നും പറയാറുണ്ട്.

കളറുകളെക്കുറിച്ച് ഇനിയും ഒരുപാടു കാര്യങ്ങള്‍ അറിയേണ്ടതായുണ്ട്. പോസ്റ്റിന്റെ ദൈര്‍ഘ്യം കൂടുമെന്നതിനാല്‍ തല്‍ക്കാലം നിര്‍ത്തട്ടെ. നന്ദി. വീണ്ടും സന്ദര്‍ശിക്കുക.

 

Tags: , ,

Categorised in: ,

9 Comments

Leave a Reply

Your email address will not be published. Required fields are marked *