ഗ്രാഫിക് ഡിസൈനിംഗ് – തുടക്കക്കാര്‍ അത്യാവശ്യം മനസ്സിലാക്കിയിരിക്കേണ്ട ചില കാര്യങ്ങള്‍.
എന്താണ് ഗ്രാഫിക് ഡിസൈന്‍ ?
ടെക്സ്റ്റുകളും, ഇമേജുകളും, നല്ല ആശയങ്ങളും കൂടിച്ചേരുന്ന ഒരു പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കലയാണ് ഗ്രാഫിക് ഡിസൈനിംഗ്.
ഗ്രാഫിക് ഡിസൈനിംഗ് പല രൂപങ്ങളിലായി നമുക്കു ചുറ്റിലുമായി എപ്പോഴും കാണാന്‍ സാധിക്കും. ദിവസേന നമ്മുടെ മുന്നിലെത്തുന്ന പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങി പുസ്തകങ്ങള്‍, അവയുടെ കവറുകള്‍, ക്ഷണക്കത്തുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, ബ്രോഷറുകള്‍, ബില്ലുകള്‍, പ്രോഡക്ട് പാക്കേജുകള്‍, ബോര്‍ഡുകള്‍, പരസ്യങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെ വിശാലമായിക്കിടക്കുകയാണീ മേഖല.
പ്രിന്റിംഗിനു വേണ്ടിയാണെങ്കിലും ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലും (കളര്‍ മോഡുകള്‍, റെസലൂഷ്യന്‍ തുടങ്ങിയ ചില സാങ്കേതിക കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍) ഗ്രാഫിക് ഡിസൈനിംഗിന്റെ അടിസ്ഥാന കാര്യങ്ങള്‍ ഏകദേശം ഒന്നുതന്നെയാണ്.
നല്ല ഭാവനാശാലിയായ ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് ഒരു പ്രോഡക്ടിനെക്കുറിച്ചോ, സര്‍വ്വീസിനെക്കുറിച്ചോ ഉള്ള ഇന്‍ഫോര്‍മേഷനുകള്‍ വളരെ രസകരമായ രീതിയില്‍ target audience ലേക്ക് എത്തിക്കാന്‍ സാധിക്കും.
ആവശ്യമില്ലാതെ ഒരു കുത്ത് (dot) പോലും ഡിസൈനില്‍ ഉപയോഗിക്കാന്‍ പാടില്ല. അമിതമായ കളറുകളും അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന ടെക്സ്റ്റുകളുമൊക്കെ ഒറ്റനോട്ടത്തില്‍ നിങ്ങളുടെ ഡിസൈനിനു ഭംഗി നല്‍കിയേക്കാമെങ്കിലും അവ നിങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ നിഷ്ഫലമാക്കിയേക്കാം.
ഗ്രാഫിക് ഡിസൈനര്‍ക്ക് ചിത്രകലയിലുള്ള അറിവ് ആവശ്യമോ ?
ഒരു ചിത്രകാരന്റെ മാനസികാവസ്ഥയല്ല ഒരു ഗ്രാഫിക് ഡിസൈനര്‍ക്കു വേണ്ടത്. സ്വന്തം ആസ്വാദനത്തിനുപരി ഒരു ഉല്‍പന്നം വില്‍ക്കുക എന്ന ലക്ഷ്യത്തോടെ target audience നെ അറിഞ്ഞ് തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ക്ക് മാത്രമേ ഈ മേഖലയില്‍ ശോഭിക്കാനാകൂ.
ചിത്രകലയെക്കുറിച്ചുള്ള അറിവ് ഒരു ഡിസൈനര്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഡിസൈനിംഗിന്റെ ഭാഗമായി ധാരാളം ഇല്ലുസ്‌ട്രേഷനുകളും, ഡ്രോയിംഗുകളും ഉപയോഗിക്കേണ്ടി വന്നേക്കാം. ചിത്രകാരന്മാരല്ലാത്ത ഒരുപാടു പേര്‍ ഈ രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ചിത്രം വരക്കാനറിയാം എന്നതുകൊണ്ട് ഒരാള്‍ക്ക് ഗ്രാഫിക് ഡിസൈനിംഗില്‍ ശോഭിക്കാന്‍ സാധിക്കണമെന്നും ഇല്ല.
ചിത്രകലയിലെ ചില അടിസ്ഥാന നിയമങ്ങള്‍ തന്നെയാണ് ഗ്രാഫിക് ഡിസൈനിംഗിലും ഉപയോഗിക്കുന്നത് ( Balance, Rhythm, Emphasis, Unity, Scale, Proportion, Contrast, Movement, Depth, Positive & Negative Space, Composition, Point of view etc. ) ഇത്തരം നിയമങ്ങള്‍ അറിഞ്ഞുവെക്കുന്നത് ഒരുപാട് ഗുണം ചെയ്യും.
ഫോട്ടോഗ്രഫി
ഫോട്ടോഗ്രഫിയിലെ ചില അടിസ്ഥാന കാര്യങ്ങള്‍ (Composition, lighting, rule of third, leading line, framing തുടങ്ങിയവ ) അറിഞ്ഞുവെക്കുന്നതും ഒരു ഗ്രാഫിക് ഡിസൈനര്‍ക്ക് ഒരുപാട് ഗുണം ചെയ്യും.
ഓര്‍ക്കുക! ഒരു കല എന്നതിലുപരി വിഷയം കൊണ്ടും, ലക്ഷ്യം കൊണ്ടും വിത്യസ്ഥമാണ് കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രഫി. ഒരു പരസ്യത്തെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫി എന്നത് communication tool ആണ്. പരസ്യത്തിലെ മെസ്സേജ് പ്രേക്ഷകരിലേക്കു pass ചെയ്യാന്‍ സഹായകമായ രീതിയിലാകണം ഫോട്ടോ ഉപയോഗിക്കേണ്ടത്. ഫോട്ടോകളില്‍ ചലനാത്മകത കൊണ്ടു വരാന്‍ ശ്രദ്ധിക്കണം.
ഗ്രാഫിക് ഡിസൈനിംഗിന്റെ അടിസ്ഥാന നിയമങ്ങള്‍ (rules) അറിഞ്ഞിരിക്കേണ്ടതിന്റെ അനിവാര്യത.
നിരവധി ആളുകള്‍ പ്രത്യേകിച്ച് ബുദ്ധിജീവികള്‍ പലപ്പോഴും പറയാറുണ്ട്, rules പഠിക്കരുത് ഇവയെല്ലാം ചില അതിര്‍വരമ്പുകളാണ് അതു പൊളിച്ചെഴുതണം എന്നൊക്കെ.
സമ്മതിച്ചു! Rules കള്‍ break ചെയ്യുക തന്നെ വേണം. നമ്മുടെ ചിന്തകള്‍ out of the box ആകണം. പക്ഷെ ഡിസൈനിംഗിനു സഹായകമായ ഇത്തരം rules കള്‍ break ചെയ്യുമ്പോഴൊക്കെ ചില കാര്യങ്ങള്‍ സ്വയം അവലോകനം ചെയ്യുന്നത് നന്നായിരിക്കും.
- എന്തിനു വേണ്ടി ഇവ break ചെയ്യണം ?
- പകരം ഒരു പുതിയ സൊലൂഷ്യന്‍ നമ്മള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ടോ ?
- ഉണ്ടെങ്കില്‍ അതെത്രത്തോളം ശക്തമാണ് ?
- Target audience ലേക്ക് ഇതു ഫലപ്രദമായ കമ്മ്യൂണിക്കേഷനു സഹായകമാണോ ?
Innovation എന്നു പറഞ്ഞ് നാം കൊണ്ടു വരുന്ന പുതിയ കോണ്‍സെപ്റ്റും ഡിസൈന്‍സുമൊക്കെ യഥാര്‍ത്ഥത്തില്‍ യൂസര്‍ ഫ്രണ്ട്‌ലി ആണോയെന്നും target oriented communication നു പ്രാപ്തമാണോയെന്നുമൊക്കെ രണ്ടു വട്ടം ആലോചിക്കണം. ഇതിനു സൈക്കോളജിപരമായ പല കാരണങ്ങളും, പഠനങ്ങളും, തെളിവുകളും മുന്‍നിര്‍ത്തി പ്രൊഫഷണലുകള്‍ അംഗീകരിച്ചു വരുന്ന ഇത്തരം established rules കളും മറ്റും സഹായിക്കും.
Rules കളില്‍ ഒതുങ്ങിനിന്ന് വര്‍ക്ക് ചെയ്യണം എന്നല്ല പറഞ്ഞുവരുന്നത്. പകരം ഇവയെല്ലാം അറിഞ്ഞുവെക്കുക. അനുയോജ്യമായ സ്ഥലങ്ങളില്‍ പ്രയോഗിക്കുക. Break ചെയ്യേണ്ടയിടത്തു break ചെയ്യുക. Well established rules കള്‍ തെറ്റിക്കുന്നതിനു മുമ്പ് ഇവ worth ആണോയെന്ന് ചിന്തിക്കുക. വെറുതെ break ചെയ്യുന്നതിനു പകരം ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ കഴിവതും പഠിച്ചിട്ടു അവ break ചെയ്യുന്നതല്ലേ ഉചിതം?
ഒരു ഡിസൈനില്‍ ഉപയോഗിക്കുന്ന ഒരു dot നു പോലും അവ എന്തിനു അവിടെ ഉപയോഗിച്ചു എന്ന് നമുക്ക് പറയാന്‍ സാധിക്കണം.
അതുപോലെ ഡിസൈനിംഗിനേക്കാള്‍ പ്രാധാന്യമുള്ളതാണ് അതിലെ ഉള്ളടക്കം (content). Copywriters ആണു ഇതിനാവശ്യമായ കണ്ടന്റ് ക്രിയേറ്റു ചെയ്യുന്നത്. ഒരു ഉല്‍പന്നത്തിന്റെ / സേവനത്തിന്റെ പ്രൊമോഷനു വേണ്ടി ഡിസൈന്‍ ചെയ്യാന്‍ ആരംഭിക്കുന്നതിനു മുമ്പായി അവയെക്കുറിച്ച് നന്നായി പഠിക്കേണ്ടത് അത്യാവശ്യമാണ്. ഉല്‍പന്നത്തിന്റെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍, വില്‍പനയ്ക്കു വെക്കുന്ന സ്ഥലങ്ങള്‍, പ്രസ്തുത ഉല്‍പന്നത്തിനു അവയുടെ കോമ്പിറ്റീറ്ററില്‍ നിന്നുള്ള വിത്യസ്ഥത, ഗുണങ്ങള്‍, ദോഷവശങ്ങള്‍ തുടങ്ങി പല കാര്യങ്ങളും പഠിച്ച ശേഷം വേണം content creation ഉം ഡിസൈനിംഗും ആരംഭിക്കാന്‍. പരസ്യം പ്രത്യക്ഷപ്പെടുന്ന മീഡിയയും വളരെ പ്രധാനമാണ്.
ഇന്റര്‍നെറ്റില്‍ നിന്നും ഏതെങ്കിലും ഒരു സ്‌റ്റോക്ക് ഫോട്ടോ വാങ്ങി അതിനു അടിക്കുറിപ്പ് പോലെ ചില ടെക്‌സ്റ്റുകള്‍ place ചെയ്ത് വിടുന്നതാണ് ഇന്നു കേരളത്തിലെ പല ഡിസൈനേഴ്‌സിന്റേയും രീതി!
ഇതില്‍ നിന്നും മാറി ഉല്‍പന്നത്തെക്കുറിച്ച് / സേവനത്തെക്കുറിച്ച് വിശദമായി പഠിച്ച് ഒരു വിത്യസ്ഥമായ concept ഉണ്ടാക്കി വേണ്ടിവന്നാല്‍ ഫോട്ടോ ഷൂട്ട് ചെയ്തു തികച്ചും പ്രൊഫഷണലായി ഡിസൈന്‍ ചെയ്യുന്നവരും ഉണ്ട്.
ഒരു ഷര്‍ട്ടിന്റെ പ്രൈസ് ടാഗ് പോലെയല്ല ഒരു ബിസിനസ് കാര്‍ഡ് ഡിസൈന്‍ ചെയ്യേണ്ടത്. ന്യൂസ് പേപ്പറിലും മാഗസിനിലും പരസ്യം ചെയ്യുന്ന പോലെയല്ല പുറത്തുള്ള ഹോര്‍ഡിംഗുകള്‍ (ഫ്‌ലക്‌സ് ബോര്‍ഡുകള്‍) ഡിസൈന്‍ ചെയ്യേണ്ടത്. ഓരോന്നിനും ഓരോ functions ഉണ്ട്. Target audience ഉണ്ട്.
ഒരാള്‍ക്കു തന്റെ കൈവശമുള്ള ന്യൂസ് പേപ്പര്‍ വായിക്കാന്‍ കിട്ടുന്ന സമയവും സൗകര്യവും പക്ഷെ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ കിട്ടില്ല എന്നോര്‍ക്കുക. അത്‌കൊണ്ട്തന്നെ റോഡ് സൈഡിലുള്ള വമ്പന്‍ ബോര്‍ഡുകള്‍ ഒരു ബ്രാന്‍ഡ് റിമൈന്‍ഡര്‍ ആയി മാത്രം ഉപയോഗിക്കുക. അനാവശ്യമായി കാര്യങ്ങള്‍ കുത്തി നിറച്ചാല്‍ വാഹനങ്ങളില്‍ അതിവേഗം യാത്രചെയ്യുന്ന ഒരാള്‍ക്കും ഇതു വായിക്കാനുള്ള സമയം കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി വേണം ഇവ ഡിസൈന്‍ ചെയ്യാന്‍. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതിനു ബ്രോഷറുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുക.
അതുപോലെ ലോഗോയും മറ്റും ഡിസൈന്‍ ചെയ്യുമ്പോള്‍ അവ കാലത്തിന്റെ മാറി വരുന്ന ട്രന്റുകള്‍ക്കതീതമാവാന്‍ ശ്രദ്ധിക്കണം. ഒരിക്കല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കുക പ്രയാസമാണെന്നോര്‍ക്കുക.
ഗ്രാഫിക് ഡിസൈനിംഗ് ടൂളുകള്‍.
ഗ്രാഫിക് ഡിസൈനര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ഡിസൈനിംഗ് സോഫ്റ്റ്‌വെയറാണ് അഡോബി ഫോട്ടോഷോപ്പ്. ജിമ്പ് പോലുള്ള പല സൗജന്യ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാണെങ്കിലും പ്രൊഫഷണലുകള്‍ ഇന്നും ഉപയോഗിക്കുന്നത് ഫോട്ടോഷോപ്പ്, ഇല്ലുസ്‌ട്രേറ്റര്‍, ഇന്‍ഡിസൈന്‍, കോറല്‍ ഡ്രോ പോലുള്ള സോഫ്റ്റ്‌വെയര്‍ ആണ്.
ഫോട്ടോകള്‍ എഡിറ്റു ചെയ്യാന്‍ ഇമേജ് / പിക്‌സല്‍ എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പാണു നല്ലതെങ്കില്‍ ലോഗോ നിര്‍മ്മാണം പോലുള്ള വ്യക്തത ആവശ്യമുള്ള ഡിസൈനുകള്‍ ചെയ്യാന്‍ ഇല്ലുസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ തുടങ്ങിയ വെക്ടര്‍ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. കോറല്‍ ഡ്രോയും, ഇല്ലുസ്‌ട്രേറ്ററും ഏകദേശം പ്രവര്‍ത്തിയില്‍ ഒരുപോലെയുള്ള സോഫ്റ്റ്‌വെയര്‍ ആണ്. ഗള്‍ഫ് നാടുകളില്‍ ഇല്ലുസ്‌ട്രേറ്ററും ഇന്‍ഡിസൈന്‍ സോഫ്റ്റ്‌വെയറുമാണ് കൂടുതല്‍ ഉപയോഗിക്കുന്നതെങ്കില്‍ കേരളത്തില്‍ (പ്രത്യേകിച്ചു ചെറുകിട പ്രസ്സുകളില്‍) കൂടുതലായി കോറല്‍ ഡ്രോ ആണ് ഉപയോഗിക്കുന്നത്. ഇവയില്‍ ഇപ്പോള്‍ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.
ഓര്‍ക്കുക, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകള്‍ എല്ലാം വെറും ഒരു ടൂള്‍ മാത്രമാണ്. പെന്‍സില്‍ കൈവശമുണ്ടായതു കൊണ്ടു മാത്രം ചിത്രം വരക്കാന്‍ സാധിക്കില്ല എന്ന് പറയുന്നതുപോലെ സോഫ്റ്റ്‌വെയര്‍ പഠിച്ചതു കൊണ്ടു മാത്രം ഒരു നല്ല ഗ്രാഫിക് ഡിസൈനറാകാന്‍ കഴിയില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുക. നിരവധി തവണത്തെ പരിശീലനത്തിലൂടെയും പരിചയത്തിലൂടെയും ഒരു പ്രൊഫഷണല്‍ ആയി മാറാം.
തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
- ഗ്രാഫിക് ഡിസൈനിംഗിനെ ഒരു തൊഴില്‍ എന്നതിനപ്പുറം ഒരു ഹോബിയായി എടുത്താല്‍ എളുപ്പം പഠിച്ചെടുക്കാനുള്ള ഉത്സാഹം നിങ്ങളറിയാതെത്തന്നെ നിങ്ങളില്‍ വന്നു ചേരും.
- ഇതേ മേഖലയിലുള്ള ഫ്രണ്ട്‌സുമായും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളുമായൊക്കെ നല്ല ബന്ധം സ്ഥാപിക്കുക.
- പ്രൊഫഷണല്‍ ഡിസൈനേഴ്‌സിന്റെ വര്‍ക്കുകള്‍ റഫര്‍ ചെയ്തു പഠിക്കുക. ഇതിനായി മാഗസിനുകളിലും, പത്രങ്ങളിലും വരുന്ന നല്ല പരസ്യങ്ങള്‍ റീ-ഡിസൈന്‍ ചെയ്തു പരിശീലിക്കുക.
- വിവിധ തരം ഫോണ്ടുകളെക്കുറിച്ചും, ഡിസൈന്‍ ഇലമെന്റുകളെക്കുറിച്ചും അവയുടെ source കളെക്കുറിച്ചുമൊക്കെ അറിഞ്ഞുവെക്കുക. ഫോണ്ടുകള്‍ www.fontsquirrel.com, www.dafont.com തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
- ഡിസൈന്‍ ഇന്‍സ്പിരേഷനു വേണ്ടി ധാരാളം റഫറന്‍സ് എടുത്ത് വെക്കുക. behance, pinterest പോലുള്ള വെബ്‌സൈറ്റുകള്‍ ഇതിനു നിങ്ങളെ സഹായിക്കും. ഒരിക്കലും കോപ്പി ചെയ്യാതിരിക്കുക. ഡിസൈന്‍ ചെയ്യുമ്പോള്‍ കുറഞ്ഞപക്ഷം മറ്റുള്ളവരുമായി സാമ്യമില്ല എന്നു ഉറപ്പുവരുത്തുക.
- നിങ്ങളുടെ വര്‍ക്കുകള്‍ എല്ലാം സൂക്ഷിച്ചു വെക്കുക. പുരോഗതി വിലയിരുത്തുക. സ്വന്തമായ ഒരു സ്‌റ്റൈല്‍ ഡെവലപ്പ് ചെയ്‌തെടുക്കുക.
- ആധികാരികമായ പുസ്തകങ്ങളും, ട്യൂട്ടോറിയലുകളും റഫര്‍ ചെയ്യുന്നത് ഒരു ശീലമാക്കുക. എപ്പോഴും up to date ആയിരിക്കുക.
- വിദ്യ എന്നത് ഒരിക്കലും പഠിച്ചാല്‍ തീരാത്തതാണെന്നു മനസ്സിലാക്കി എന്നും ഒരു വിദ്യാര്‍ത്ഥിയായി പഠിച്ചും പഠിപ്പിച്ചുകൊണ്ടുമിരിക്കുക. പകര്‍ന്നു കൊടുക്കുന്തോറും കൂടിവരുന്ന ഒന്നാണ് അറിവെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കക.
Tags: Advertising, Branding, Graphic Design
Categorised in: Graphic Design
11 Comments
Thank you so much for your information,
Idu tudakkakarkku matramalla.
Edoru graphic designerkum helpful ayittulla karyamannu.
If there any informations like this, please send to my mail.
വളരെ നന്ദി സുഹൃത്തെ, 🙂 താങ്കള്‍ക്ക് ഈ പോസ്റ്റ് ഉപകാരപ്രദമായി എന്നറിഞ്ഞതില്‍ സന്തോഷം. ഞങ്ങളുടെ ഓരോ പോസ്റ്റ് അപ്ഡേറ്റുകളും കൃത്യമായി അറിയാന്‍ facebook.com/hamtoonsonline എന്ന പേജ് like ചെയ്തു സഹകരിക്കുമല്ലോ.
Thank you so much
Always welcome 🙂
Thank you Mr. Hameed. Always a pleasure to read.
Thanks Sabithka, I know you had do the same for me. the pleasure is mine 😉
all the very best 🙂
Hello Akbar, and thank you for visiting and reading this site.
Thanks a Lot… Waiting to hear more from you…
Hello Vineesh, and thank you for visiting and reading this blog. I’m glad to have helped you. People like you motivate me to keep going 🙂
Oh my god this is so inspirational