എന്താണ് ഗ്രാവതാര്‍ ഇമേജുകള്‍? ഇവ കൊണ്ടുള്ള ഉപയോഗങ്ങള്‍ എന്തൊക്ക? ഒരു ഗ്രാവതാര്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്നതെങ്ങനെ?

gravatar-basics

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നിരവധി വെബ് ഫോറങ്ങളിലും ബ്ലോഗുകളിലും കമന്റുകള്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാകും, comment നൊപ്പം പലരുടേയും പ്രൊഫൈല്‍ ഫോട്ടോയും ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടുന്നത്.

ഫോട്ടോ upload ചെയ്യാതെ എങ്ങിനെ ഈ ഫോട്ടോ അവിടെ വരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടാകും പലരും! ഇതാണ് അവതാര്‍ മാജിക്!

നിങ്ങള്‍ ഒരു ആര്‍ട്ടിക്ക്ള്‍ പബ്ലിഷ് ചെയ്യുമ്പോള്‍, കമന്റുകള്‍ എഴുതുമ്പോള്‍, അല്ലെങ്കില്‍ ഏതെങ്കിലും വെബ്‌സൈറ്റുകളുമായി ഇന്ററാക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ പേരിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഒരു ചെറിയ picture ആണ് അവതാര്‍.

എന്താണ് Gravatar ? ഒരു Gravatar Profile ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ?

ഒരു വ്യക്തിയെ ഐഡന്റിഫൈ ചെയ്യാന്‍ അവരുടെ (ഇമെയിലുമായി ബന്ധപ്പെടുത്തി) ഓണ്‍ലൈന്‍ ഫോറങ്ങളിലും, ഗെയിമുകളിലുമൊക്കെ ഉപയോഗിക്കുന്ന icon അഥവാ photo ആണു അവതാര്‍. ഇത്തരം അവതാറുകളില്‍ വളരെ പോപ്പുലറായ ഒരു അവതാര്‍ ആണ് Gravatar (ഗ്രാവതാര്‍). WordPress പോലുള്ള പല ബ്ലോഗ്ഗിംങ്ങ് വെബ്‌സൈറ്റുകളിലും ഓപ്പണ്‍ ഫോറങ്ങളിലും ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. Gravatar ( Globally Recognized Avatar) നിങ്ങളെ ആഗോളതലത്തില്‍ ഒരു unique ആയ പ്രൊഫൈല്‍ ഇമേജ് ക്രിയേറ്റ് ചെയ്യാന്‍ സഹായിക്കുന്നു.

എന്താണ് ഇവ കൊണ്ടുള്ള ഉപയോഗം എന്നു നോക്കാം.

ഇന്റര്‍നെറ്റ് മേഖലയില്‍ പ്രത്യേകിച്ച് ഗെയിമിംഗ്, വെബ് ഫോറങ്ങള്‍, ഡിസ്‌കഷന്‍ ഫോറങ്ങള്‍ തുടങ്ങിയ യൂസര്‍ കമ്മ്യൂണിറ്റി സൈറ്റുകളിലും ബ്ലോഗുകളിലുമൊക്കെ ഒരുപാട് ആളുകള്‍ നിരവധി കമന്റുകള്‍ പോസ്റ്റു ചെയ്യാറുണ്ട്. ഇവിടെയാണ് ഇതിന്റെ പ്രസക്തി! സൈറ്റുകളില്‍ നിന്നും സൈറ്റുകളിലൂടെ കമന്റുകളും ഡിസ്‌കഷനുകളും നടത്തുമ്പോള്‍, അഥവാ ഇത്തരം ഒരുകൂട്ടം കമന്റുകള്‍ക്കിടയില്‍നിന്നും നിങ്ങളെ (അല്ലെങ്കില്‍ കമന്റ് എഴുതുന്ന വ്യക്തിയെ) മറ്റു മെമ്പേഴ്‌സിനു എളുപ്പം തിരിച്ചറിയാന്‍ അവതാര്‍ ഇമേജുകള്‍ സഹായിക്കുന്നു.

gravatar-featured-hamtoons

അതായത് നിങ്ങളുടെ പേരുകളേക്കാള്‍ അവയോടൊപ്പമുള്ള ഫോട്ടോ നിങ്ങളുടെ ഐഡന്റിറ്റി കൂടുതല്‍ വ്യക്തതയുള്ളതാക്കി മാറ്റുന്നു. നിങ്ങള്‍ എവിടെയൊക്കെ ഡിസ്‌കഷന്‍ ചെയ്യുന്നുവോ അവിടെയെല്ലാം നിങ്ങളുടെ ഈ അവതാര്‍ ഇമേജും display ആകും. അങ്ങിനെ ഒരു പേര് ഓര്‍ക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇത്തരം അവതാര്‍ പിക്ചറുകള്‍ നിങ്ങളെ unique ആക്കി മാറ്റും !

gravatar-chat

നിങ്ങള്‍ ഓണ്‍ലൈന്‍ ഡിസ്‌കഷന്‍ ഫോറങ്ങള്‍, കമ്മ്യൂണിറ്റി ബ്ലോഗുകള്‍ തുടങ്ങിയ സൈറ്റുകളില്‍ അംഗമാണെങ്കില്‍ നിങ്ങള്‍ക്കു പലപ്പോഴും ഒരേ തരത്തിലുള്ള ആളുകളുമായി ആവര്‍ത്തിച്ച് ആശയവിനിമയം നടത്തേണ്ടതായി വന്നേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ക്കും മറ്റു മെമ്പേഴ്‌സിനുമെല്ലാം നിങ്ങളെ എളുപ്പം തിരിച്ചറിയാന്‍ ഈ ഗ്രാവതാര്‍ ഇമേജ് വളരെ പ്രയോജനം ചെയ്യും. മാത്രമല്ല, ഇത്തരം ഗ്രൂപ്പുകളിലും, ഫോറങ്ങളിലും നിങ്ങളുടെ സജീവ സാന്നിദ്ധ്യം പ്രകടമാക്കാനും അതുവഴി നിങ്ങളുടെ പോപ്പുലാരിറ്റി കൂട്ടുവാനും ഇവ ഏറെ സഹായിക്കും.

ഒരിക്കല്‍ ഗ്രാവതാര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീടു ഓരോ വെബ്‌സൈറ്റുകളിലും പോയി പ്രൊഫൈല്‍ ഫോട്ടോ അപ്‌ഡേറ്റു ചെയ്യേണ്ടതില്ല എന്നതാണു ഇതിന്റെ ഒരു പ്രധാന ഗുണം. മാത്രമല്ല, ഒരൊറ്റ സ്ഥലത്തു നിന്നുകൊണ്ട് തന്നെ ഒരൊറ്റത്തവണത്തെ ഫോട്ടോ അപ്‌ഡേറ്റു വഴി അനവധി സൈറ്റുകളിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ updated ആക്കാവുന്നതാണ്.

Gravatar ഗ്ലോബലി അംഗീകൃതമായ ഒരു അവതാര്‍ ആണെന്നു പറഞ്ഞു. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിനു വെബ്‌സൈറ്റുകളില്‍ ഇവ ഇന്ന് ഉപയോഗിച്ചുവരുന്നു. ഒരു യൂസര്‍ തന്റെ ഇമെയില്‍ ഐഡി സഹിതം ഒരു കമന്റിടുമ്പോള്‍, പ്രസ്തുത ഇമെയില്‍ ഐഡി നേരത്തേ ഗ്രാവതാര്‍ സൈറ്റുമായി (www.gravatar.com) ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അതുവഴി നിങ്ങളുടെ gravatar സര്‍വ്വറിലെ ഇമേജ് പ്രസ്തുത സൈറ്റില്‍ ഡിസ്‌പ്ലേ ആകുന്നതാണ്.

gravatar-anonymous നിങ്ങള്‍ ഓണ്‍ലൈന്‍ രംഗത്ത് നിങ്ങളുടെ ഐഡന്റിറ്റി പബ്ലിഷ് ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവതാര്‍ ഐക്കണുകള്‍ ഉപയോഗിച്ചു തുടങ്ങേണ്ടതാണ്. ഒരുപക്ഷെ നിങ്ങളൊരു പ്രൊഫഷണല്‍ ബ്ലോഗറായിരിക്കാം, ഒരു ബിസിനസ്സ്മാന്‍ ആയിരിക്കാം, കലാകാരനായിരിക്കാം, ഏതെങ്കിലും ബ്രാന്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാകാം, അങ്ങിനെ എന്തുമാവട്ടെ, നിങ്ങള്‍ ഗ്രാവതാര്‍ പ്രൊഫൈല്‍ ഉപയോഗപ്പെടുത്തുകവഴി നിങ്ങളുടെ സാന്നിധ്യം കൂടുതല്‍ പ്രകടമാക്കാന്‍ ഇവ സഹായിക്കുമെന്നതുറപ്പാണ്.

നിങ്ങള്‍ പലപ്പോഴായി നിരവധി പോസ്റ്റുകളിലും, നിങ്ങളുടെ അഭിരുചിയുമായി ബന്ധപ്പെട്ട ഡിസ്‌കഷന്‍ ഫോറങ്ങളിലും കമന്റിടുമ്പോള്‍, ഡിസ്‌കഷന്‍ ചെയ്യുമ്പോള്‍ നിങ്ങളറിയാതെ മറ്റൊരുപാടു ആളുകള്‍ നിങ്ങളെ ആവര്‍ത്തിച്ചു കാണുന്നു. അതായത് നിങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നു ഈ അവതാര്‍ എക്കണുകള്‍.

ഗ്രാവതാര്‍ പ്രൊഫൈല്‍ എങ്ങിനെ നിര്‍മ്മിക്കാം ?

ഗ്രാവതാര്‍ ക്രിയേറ്റ് ചെയ്യാന്‍ വളരെ എളുപ്പവും സൗജന്യവുമാണ്. ഇതിനായി നിങ്ങളുടെ ഇമെയില്‍ ഐഡി മാത്രം മതിയാകും. ഇവ ഉപയോഗിച്ചാണ് ഗ്രാവതാര്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. നിങ്ങള്‍ക്കു ഒന്നിലധികം ഇമെയിലുകളും, ഫോട്ടോകളും ഗ്രാവതാറുമായി ബന്ധിപ്പിക്കാവുന്നതാണ്. നിങ്ങള്‍ സ്ഥിരമായി കമന്റുകളിലും മറ്റും ഉപയോഗിക്കുന്ന മെയില്‍ ഐഡി കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങളുടെ പ്രൊഫൈല്‍ ഗ്രാവതാര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്. ഇതിനായി www.gravatar.com എന്ന ലിങ്കില്‍ പോയി ‘Create Your Own Gravatar‘ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ നേരത്തേ www.wordpress.com ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ യൂസര്‍നെയിം പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് നേരിട്ടു sign in ചെയ്യാവുന്നതാണ്.

gravatar creation Malayalam

തുടര്‍ന്നു വരുന്ന sign up ഫോമില്‍ നിങ്ങളുടെ ഇമെയില്‍ ഐഡിയും ഗ്രാവതാര്‍ സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവശ്യമായ പുതിയ ഒരു യൂസര്‍നെയിമും, password ഉം കൊടുത്തു ‘Sign Up’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

gravatar creation Malayalam

രജിസ്റ്റര്‍ ചെയ്തയുടനെ നിങ്ങളുടെ ഇമെയിലിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ മെയില്‍ ലഭിക്കുന്നതാണ്.

gravatar creation Malayalam

നിങ്ങളുടെ ഇമെയില്‍ ചെക്ക് ചെയ്തു അതില്‍ കാണുന്ന  ‘Activate Account’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അക്കൗണ്ട് ആക്ടിവേറ്റഡ് ആയാല്‍ താഴെക്കാണുന്നതുപോലെ ഒരു മെസേജ് ലഭിക്കും.

Gravatar Malayalam

അതിനു ശേഷം ഗ്രാവതാര്‍ (gravatar.com) സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

Gravatar Malayalam

ലോഗിന്‍ ചെയ്തയുടനെ താഴെക്കാണുന്നതു പോലെ നിങ്ങളുടെ ഇമെയില്‍ ഐഡിയും default ഐക്കണും കാണാന്‍ സാധിക്കും.

Gravatar

‘Add a new image’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പുതിയ ഫോട്ടോയോ, ഐക്കണുകളോ upload ചെയ്യാവുന്നതാണ്.

upload pic

gravatar profile

ഫോട്ടോ upload ചെയ്ത ശേഷം ‘Crop and Finish’ ബട്ടണ്‍ പ്രസ്സ് ചെയ്താല്‍ താഴെക്കാണുന്നതുപോലെ ഒരു പേജ് ലഭിക്കുന്നതാണ്. ഇവയില്‍ നിങ്ങളുടെ ഫോട്ടോ റേറ്റു ചെയ്യാനുള്ള ഓപ്ഷന്‍ കാണാവുന്നതാണ്.

Avatar Rating

ഉദാഹരണമായി ഇവിടെ ‘G‘ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഇമേജ് നിങ്ങളുടെ ഗ്രാവതാര്‍ പ്രൊഫൈലിലേക്കു ചേര്‍ക്കാവുന്നതാണ്.

Gravatar images

ഇപ്പോള്‍ നിങ്ങളുടെ ഇമെയിലിനൊപ്പം ഫോട്ടോയും കാണാവുന്നതാണ്. ഇതുപോലെ ‘Add a new image’ എന്ന ലിങ്കു വഴി കൂടുതല്‍ ഇമേജുകള്‍ upload ചെയ്യാവുന്നതാണ്. ശേഷം ലോഗൗട്ട് ചെയ്യുക.

നിങ്ങള്‍ നിങ്ങളുടെ ഗ്രാവതാര്‍ ഇമേജ് ക്രിയേറ്റ് ചെയ്തു കഴിഞ്ഞു!

ഇനി നിങ്ങള്‍ gravatar enabled ആയിട്ടുള്ള വെബ്‌സൈറ്റുകളിലും, ഫോറങ്ങളിലും കമന്റു ചെയ്തു നോക്കൂ. നിങ്ങളുടെ പ്രൊഫൈല്‍ ഇമേജ് ഓട്ടോമാറ്റിക് ആയി അവിടെ വരുന്നതു കാണാം. ഉദാഹരണമായി ഈ ബ്ലോഗില്‍ (www.hamtoons.com/blog/) കമന്റ് ചെയ്തും ടെസ്റ്റ് ചെയ്യാവുന്നതാണ്.

 

Tags: , , ,

Categorised in:

6 Comments