ലോഗോ ഡിസൈന്‍ – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നാം ഉപയോഗിക്കുന്ന വസ്ത്രം, കാര്‍, ഫോണ്‍, പേന, വാച്ച് തുടങ്ങി നമുക്ക് ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ ദിവസവും നിരവധി ലോഗോകള്‍ നമ്മുടെ കണ്മുമ്പിലൂടെ മിന്നിമറഞ്ഞു കൊണ്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ലോഗോ? ഇവയ്ക്കു ഒരു ബിസിനസ്സില്‍ ഉള്ള സ്ഥാനം എന്താണ്? ഒരു നല്ല ലോഗോ എങ്ങനെയായിരിക്കണം? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇത്തവണ നിങ്ങളുമായി പങ്കുവെക്കാനുദ്ദേശിക്കുന്നത്. ബ്രാന്‍ഡ് ഐഡന്റിറ്റിയുടെ ഭാഗമായ ലോഗോയെപ്പറ്റി തീര്‍ച്ചയായും ഒരു ഗ്രാഫിക് ഡിസൈനറും, ബിസിനസില്‍ പ്രവര്‍ത്തിക്കുന്നവരും ഒരുപോലെ മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് ലോഗോ?
വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വ്യക്തികള്‍ വരെ അവരുടെ സേവനങ്ങള്‍, ഉല്പന്നങ്ങള് തുടങ്ങിയവ പൊതുജന മധ്യത്തില്‍ എളുപ്പം തിരിച്ചറിയാന്‍ ഇത്തരം ഗ്രാഫിക് സിംബല്‍ ഉപയോഗപ്പെടുത്തുന്നു. ലോഗോ എന്നത് ഒരു ഗ്രാഫിക് ഐക്കണോ, അല്ലെങ്കില്‍ പേരു മാത്രമായി (Logotype or Wordmark) മുദ്രണം ചെയ്തതോ ആകാം. ചിലര്‍ ലോഗോ മാര്‍ക്ക് ആയി പേരിലെ അക്ഷരങ്ങളുടെ ഭാഗങ്ങള്‍ എടുത്തും ഉപയോഗിക്കാറുണ്ട്.
കമ്പനിയുടെ ട്രേഡ് മാര്‍ക്ക്, ബ്രാന്‍ഡ് നെയിം എന്നൊക്കെ ലോഗോയെ വിശേഷിപ്പിക്കാറുണ്ട്. (എന്നാല്‍ നിങ്ങളുടെ ബ്രാന്‍ഡ് ആണ് ലോഗോ എന്ന് തെറ്റിദ്ധരിക്കരുത്. ബ്രാന്‍ഡിംഗിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ലോഗോ.)
ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ വാചാലം എന്നാണല്ലോ ചൊല്ല്. ഒരു നോര്‍മല്‍ ടൈപ്പ് ലെറ്റര്സ്റ്റൈല് പ്രത്യേകിച്ചു മാറ്റങ്ങളൊന്നും വരുത്താതെ തനിച്ചു കാണുന്നതിനേക്കാള്‍ ഓര്‍മ്മയില്‍ തങ്ങി നില്ക്കും സൂക്ഷ്മതയോടെ തയ്യാറാക്കിയ ഐക്കണുകളും wordmark മെല്ലാം. ഇത്തരം ലോഗോകള്‍ പ്രിന്റഡ് ഡോക്യുമെന്റുകളിലും വെബ്പേജുകളിലുമെല്ലാം വളരെ നല്ല visual appeal കൊണ്ടുവരും എന്നതില്‍ സംശയമില്ല.
ഒരു ലോഗോ നിങ്ങളുടെ ബിസിനസ്സിനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുവെന്നു നോക്കാം.
ലോഗോ നിര്‍മ്മാണത്തെ കേവലം ഒരു eye catching ചിത്രങ്ങള്‍ അല്ലെങ്കില്‍ ഐക്കണുകള്‍ ആയി കാണരുത്. ബിസിനസ്സിന്റെ ജീവനാഡിയായ ലോഗോ create ചെയ്യുമ്പോള്‍ ഒരുപാടു വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്. അനേകം പ്രോഡക്ടുകളുടെ ഇടയില്‍നിന്നും നിങ്ങളുടെ ബ്രാന്‍ഡിനെ തിരിച്ചറിയുന്നതിനു ലോഗോയ്ക്കു വളരെ വലിയ പങ്കുണ്ടെന്ന് അറിയുക. ലോഗോയുടെ നിലവാരം നിങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന് സാരം.
നിങ്ങളുടെ സ്ഥാപനം Nike, Apple പോലെയുള്ള ഇന്റര്‍നാഷണലി അറിയപ്പെടുന്ന ഒരു ബ്രാന്‍ഡ് അല്ലെങ്കില്‍ ലോഗോയില്‍ നിങ്ങളുടെ സിംബലിനോടൊപ്പം നിങ്ങളുടെ ബ്രാന്‍ഡ് നെയിം കൂടി വ്യക്തമാക്കുന്ന വിധം place ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. ബ്രാന്‍ഡ് അറിയപ്പടാന്‍ ഇവ വളരെ പ്രധാനമാണ്.
എന്താണ് ഈ ബ്രാന്‍ഡ്, ബ്രാന്‍ഡ് ഐഡന്റിറ്റി മുതലായവ?
ബ്രാന്‍ഡ് എന്നാല്‍ എന്താണെന്ന് ഒറ്റവാക്കില്‍ പറയാന്‍ പ്രയാസമാണ്. ചെറുതായി ഒന്നു വിവരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ഒരു ഉപഭോക്താവ് ഒരു പ്രോഡക്ട് അല്ലെങ്കില്‍ സര്‍വ്വീസ് ഇഷ്ടപ്പെട്ടു വാങ്ങിക്കുകയാണെന്നു കരുതുക. ഉപഭോക്താവ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ കാരണമായത് പല വസ്തുതകളും കൊണ്ടാവാം. ഇത്തരത്തില്‍ ഒരു ഉപഭോക്താവിനെക്കൊണ്ട് പോസിറ്റീവ് പ്രതികരണമുണ്ടാക്കാന്‍ ചെയ്യുന്ന പ്രക്രിയയെ എല്ലാം കൂട്ടിച്ചേര്‍ത്തു വിളിക്കുന്നതാണ് ബ്രാന്‍ഡിംഗ്.
നിങ്ങള്‍ ഒരു സാധനം/ഉല്പന്നം വില്ക്കുമ്പോള് ജനങ്ങള്‍ വാങ്ങിക്കുന്നത് ഒരു ഉല്പന്നം എന്നതിലുപരി ഒരു ബ്രാന്‍ഡ് ആണെന്നു പറയാം. ഒരുപാടു കോംപിറ്റീറ്റര്സിനിടയില് നിന്നും നിങ്ങളുടെ പ്രോഡക്ട് ഒരാള്‍ തിരഞ്ഞെടുക്കണമെങ്കില്‍ അതിനു അയാള്‍ക്ക് പ്രേരണ നല്കിയതു ചിലപ്പോള്‍ ശാസ്ത്രീയമായ അഡ്വര്‍ട്ടൈസിംഗ് രീതികളായിരിക്കാം. വ്യക്തമായ പ്ലാനുകളോടെ ആവാം ഇവ വിപണിയില്‍ ഇറക്കിയത്. ഇത്തരത്തില്‍ ലോഗോയും, ബ്രാന്‍ഡ് ഐഡന്റിറ്റിയും, വ്യക്തമായ പ്ലാനുകളുമെല്ലാം ചേര്‍ന്ന് വിപണിയെ കൈയടക്കുന്ന സൂത്രവിദ്യയാണ് ബ്രാന്‍ഡിംഗ് എന്നു വേണമെങ്കില്‍ പറയാം. ബ്രാന്‍ഡഡ് ഷര്‍ട്ട്, ബ്രാന്‍ഡഡ് വാച്ച് എന്നൊക്കെ നാം വിശേഷിപ്പിക്കാറുണ്ടല്ലോ!
ലോഗോയും ബ്രാന്‍ഡും തമ്മിലുള്ള വിത്യാസം ബോധ്യപ്പെടുത്താനാണു ഇത്രയും പറഞ്ഞത്. Social media വഴിയും മറ്റും ബ്രാന്‍ഡിനെ പ്രൊമോട്ടു ചെയ്യുക എന്നൊക്കെപ്പറയാറുണ്ടല്ലോ. അല്ലാതെ ലോഗോയെ പ്രൊമോട്ട് ചെയ്യുകയെന്നു ഇതിനെ പറയാറില്ല. ബ്രാന്‍ഡിംഗ് എന്നത് വളരെ വിസ്തൃതമായ ഒരു മേഖലയാണെന്നു മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. ലോഗോ ഇതിലെ ചെറിയ ഒരു ഭാഗം മാത്രമാണ്.
ബ്രാന്‍ഡിംഗ് പുതിയ മാറ്റങ്ങള്‍ തിരിച്ചറിയുക.
കോംപിറ്റീഷനും സാങ്കേതികതയുമൊക്കെ താരതമ്യേന കുറവായിരുന്ന പഴയകാലങ്ങളില്‍ ഒരു ലോഗോ നിര്‍മ്മിക്കുക എന്നത് ഇന്നത്തെപ്പോലെ പ്രയാസകരമായിരുന്നില്ല. ഇന്റെര്‍നെറ്റും, റെസ്പോണ്‍സീവ് ഡിസൈനും, സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ചെറിയ ഡിവൈസുകളുമെല്ലാം അരങ്ങ് വാഴുന്ന ഈ ആധുനിക യുഗത്തില്‍ എല്ലാ മീഡിയകളിലും ഒരുപോലെ വഴങ്ങുന്ന തനിമയാര്‍ന്ന ഒരു ലോഗോ നിര്‍മ്മിച്ചെടുക്കുക അല്പം പ്രയത്നമുള്ള കാര്യം തന്നെയാണ്.
മുമ്പ് പ്രധാനമായും ന്യൂസ്പേപ്പറുകളിലും, വഴിയോര ചുമരുകളിലും, ബോര്ഡുകളിലുമൊക്കയായിരുന്നു പരസ്യങ്ങള്‍ പ്രത്യക്ഷപ്പടാറുള്ളത് എങ്കില്‍ ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരങ്ങളും, സോഷ്യല്‍ മീഡിയയുമൊക്കെയാണ് ഇന്നത്തെ ജനതയുടെ ഹരം.
ഏറ്റവും കൂടുതല്‍ reach ലഭിക്കാന്‍ ഇന്ന് ന്യൂസ് പേപ്പറുകളേയും മറ്റെല്ലാ പ്രിന്റഡ് മീഡിയകളേയുമൊക്കെ ബഹുദൂരം പിന്നിലാക്കി facbook, twitter പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ മത്സരിക്കുകയാണ്.
അതു കൊണ്ടുതന്നെ ഇത്തരം സോഷ്യല്‍ സൈറ്റുകളിലും, മൊബൈല്‍, ടാബ്ലറ്റ് ആപ്ലിക്കേഷനുകളിലുമെല്ലാം കൃത്യമായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ലോഗോയായിരിക്കണം ഡിസൈന്‍ ചെയ്യേണ്ടത്. ഉദാഹരണത്തിനു ഓണ്‍ലൈന്‍ കമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രധാന കമ്പനിയായ skype വിവിധ മീഡിയകള്‍ക്കു യോജ്യമായ രീതിയില്‍ അവരുടെ ലോഗോ update ചെയ്തിരിക്കുന്നത് ശ്രദ്ധിക്കുക.
ഇന്ന് പ്രമുഖ പത്രങ്ങളെല്ലാം തന്നെ ന്യൂസുകള്‍ spread ചെയ്യുന്നത് ഓണ്‍ലൈനിലൂടെയാണ്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെക്കുറിച്ച് പിന്നീട് മറ്റൊരു പോസ്റ്റില്‍ പറയാന്‍ ശ്രമിക്കാം. ഇപ്പോള്‍ നമ്മള് പറഞ്ഞുവരുന്നതു ലോഗോ ക്രിയേഷനെക്കുറിച്ചാണ്. നമുക്കതിലേക്കു തിരിച്ചു വരാം.
Pepsi യുടെ പഴയകാല ലോഗോയും പുതിയ ലോഗോയും നോക്കൂ. എത്ര സിമ്പിളായാണ് പുതിയ ലോഗോ അപ്ഡേറ്റു ചെയ്തതെന്നു ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.
ലോകത്തില്‍ ഏറ്റവും നല്ല ലോഗോയുടെ ഗണത്തില്‍പ്പെടുത്തി നാം കാണുന്ന apple, nike തുടങ്ങിയ കമ്പനികളുടെ ഇന്നത്തെ ലോഗോ നോക്കൂ. വളരെ simple അല്ലേ?
ആപ്പിള്‍ ലോഗോയുടെ ആദ്യകാല ലോഗോയും പിന്നീടു വരുത്തിയ മാറ്റവും ചുവടെയുള്ള ചിത്രം നോക്കി മനസ്സിലാക്കുക.
ആപ്പിള്‍ കമ്പനിയുടെ ലോഗോ 1976 ല്‍ വളരെ കോംപ്ലക്സായ ഒന്നായിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ അവര്‍ അതു മാറ്റി. പിന്നീടു കളറുകളിലും മറ്റും ചെറിയ മാറ്റങ്ങള്‍ വന്നെങ്കിലും 1977 ല്‍ ഡിസൈന്‍ ചെയ്ത ആപ്പിള്‍ ആകൃതിയിലുള്ള ബേസിക് ഷെയ്പ്പ് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഈ simplicity ആണ് ഇതിന്റെ ആകര്‍ഷണവും!
ഈ simple ഡിസൈനുകള്‍ തന്നെയാണ് ഇന്നു responsive വെബ്സൈറ്റുകളിലും, സ്മാര്‍ട്ട് ഡിവൈസുകളിലുമൊക്കെ ഫഌക്സിബിളായി ഉപയോഗിക്കാന്‍ ഇത്തരം ലോഗോകളെ സാധ്യമാക്കുന്നത്.
മനുഷ്യ മസ്തിഷ്കം ഒരു complex ലോഗോയെക്കാള്‍ കൂടുതല്‍ ഒരു simple രൂപത്തിലുള്ള ലോഗോ വളരെ എളുപ്പത്തില്‍ ഓര്ത്തെടുക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
കേരളത്തില്‍ ഈ അടുത്ത കാലങ്ങളിലായി കുറേ ബ്രാന്‍ഡുകള്‍ അവരുടെ ലോഗോയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. അവയില്‍ പ്രമുഖരാണ് മലബാര്‍ ഗോള്‍ഡ്, കല്യാണ്‍ സില്‍ക്സ് മുതലായ കമ്പനികള്‍. ഇന്നു ജ്വല്ലറി രംഗത്ത് വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു ബ്രാന്‍ഡാണ് മലബാര്‍ ഗോള്‍ഡ്. അവരുടെ പഴയ ലോഗോ അല്പം complex രീതിയിലുള്ളതായിരുന്നുവെങ്കിലും കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ ഏരിയയിലെ ജനങ്ങള്ക്കിഷ്ടപ്പെട്ടതായിരുന്നു അവ. എന്നിട്ടും അവര്‍ തങ്ങളുടെ ലോഗോ മാറ്റുവാന്‍ ധൈര്യം കാണിച്ചു. ഇന്നു വളരെയധികം മൂല്യമുള്ള ഒരു ബ്രാന്‍ഡ് ആയി മലബാര്‍ ഗോള്‍ഡ് മാറിക്കഴിഞ്ഞു.
ഇതു പോലെയാണു hilite builders ഉം. ഇവരുടെ ലോഗോയും വര്‍ഷങ്ങള്‍ക്കു മുമ്പാണ് മാറ്റിയത്. തുടര്‍ന്ന് കല്യാണ്‍ സില്‍ക്സ്, ദുബായ് ഗോള്‍ഡ് തുടങ്ങി പല ബ്രാന്‍ഡുകളും തങ്ങളുടെ ലോഗോ സിമ്പിളായി update ചെയ്യുകയുണ്ടായി.
വളരെ പ്രശസ്തമായിരുന്ന airtel ലോഗോയും ഈ അടുത്ത കാലത്ത് മാറ്റങ്ങള്‍ വരുത്തി അപ്ഡേറ്റ് ചെയ്യുകയുണ്ടായി.
ലോഗോയില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍.
ഇന്നു നാം കാണുന്ന പല പ്രമുഖ ലോഗോകളിലും ഒരു സ്റ്റോറി ഒളിഞ്ഞുകിടപ്പുണ്ട്. ഉദാഹരണത്തിനു amazon എന്നത് ലോകത്തിലെ ഏറ്റവും വലിയ ഒരു നദിയുടെ പേരാണ്. കൂടാതെ ഈ ലോഗോയിലെ Aയില്‍ നിന്നും Z ലേക്കുള്ള arrow യിലൂടെ A to Z മുതല്‍ ഏതു സാധനവും സെയില്‍സ് ചെയ്യപ്പെടും എന്ന ഒരു മെസ്സേജും പാസ് ചെയ്യുന്നുണ്ട്. ഇതിലെ arrow സ്മൈല്‍ കസ്റ്റമേഴ്സിന്റെ സംതൃപ്തിയെ സൂചിപ്പിക്കുന്നു.
അതുപോലെ nike ലോഗോ സ്പോര്‍ട്സുമായി ബന്ധപ്പെട്ട ഒരു visual appeal (the arc of movement) നമുക്ക് തരുന്നുണ്ട്. Nike എന്നത് പുരാതന ഗ്രീക്കിലെ വിജയത്തിന്റെ പ്രതീകമായ ദേവതയുടെ പേരാണ്.
Volkswagen എന്ന ജര്‍മ്മന്‍ വാക്കിനര്‍ത്ഥം ജനങ്ങളുടെ കാര്‍ എന്നാണ്. ജര്‍മ്മനിലെ റോഡുകളെല്ലാം പ്രധാനമായും ധനികര്‍ക്കു വേണ്ടി റിസര്‍വ്വ് ചെയ്ത സമയത്താണു volkswagen ഇത്തരം വിത്യസ്തമായ പേരുമായി രംഗപ്രവേശനം ചെയ്തത്.
Benz ലോഗോയിലെ 3 മുനകളുള്ള സ്റ്റാര്‍ കര, സമുദ്രം, വായു എന്നിവയെ സൂചിപ്പിക്കുന്നു. ലോകത്തിലെ ആധിപത്യം, വാഴ്ച, മേധാവിത്വം സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ ഉദ്ദേശിച്ചതും.
ADIDAS എന്നത് All Day I Dream About Sports എന്നതിന്റെ ചുരുക്കരൂപമാണെന്ന ഒരു തെറ്റായ ധാരണയുണ്ട് പലര്‍ക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് കമ്പനിയുടെ ഫൗണ്ടറുടെ പേരില്‍ നിന്നും രൂപം കൊണ്ടതാണ്. Adolf (Adi) Dassler.
ഇത്തരത്തില്‍ ഓരോ ലോഗോയ്ക്കും ഒരോ സ്റ്റോറികള്‍ പറയാനുണ്ടാവും. കൂടുതല്‍ നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുമല്ലോ!
ചെറിയ സാമ്പത്തിക ലാഭം ചിലപ്പോള്‍ നിങ്ങളെ വലിയ നഷ്ടത്തിലേക്കു നയിച്ചേക്കാം. അതുകൊണ്ടു തന്നെ പ്രൊഫഷണല്‍ കമ്പനികളാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക. ഡിസൈനിംഗ് കമ്പനികളുടെ അവകാശവാദങ്ങളില്‍ വീണു നിങ്ങളുടെ ബ്രാന്‍ഡിനെ നശിപ്പിക്കാതിരിക്കുക.
ഇന്ന് കേരളത്തില്‍ തന്നെ അമ്പതിനായിരവും, ലക്ഷവും അതിനു മുകളിലുമൊക്കെ ലോഗോയ്ക്കു മാത്രം വിലയിടുന്ന പ്രൊഫഷണല്‍ ഏജന്‍സികള്‍ ഉണ്ട്. അത്തരം ചില ഏജന്‍സികളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളെന്ന നിലയില്‍ എനിക്കു നിങ്ങളോടു പറയാനുള്ളത് നിങ്ങള്‍ മുടക്കുന്ന പണത്തിനു യോജ്യമായ മൂല്യം നിങ്ങള്‍ക്കു ലഭിക്കുന്നുണ്ടോ എന്നതാണ്. ലോഗോയില്‍ ഒരുപാടു ഓപ്ഷനുകള്‍ ലഭിക്കുവാനായി crowd sourcing വെബ്സൈറ്റുകളിലൂടെയും ശ്രമിക്കാവുന്നതാണ്. പക്ഷെ ഇതൊരു ഭാഗ്യപരീക്ഷണമാണെന്ന കാര്യം കൂടി തിരിച്ചറിയുക. ഒരുപാടു ഓപ്ഷനുകളിലല്ല കാര്യം, പകരം നിങ്ങളുടെ ബ്രാന്‍ഡിനെക്കുറിച്ചും ടാര്‍ഗറ്റ് ഓഡിയന്സിനെക്കുറിച്ചുമൊക്കെ കൃത്യമായി പഠിച്ചു യോജ്യമായ ഒരു concept based logo നിര്‍മ്മിച്ചെടുക്കുക എന്നതാണ് പ്രധാനം. എന്തുതന്നെ ആയാലും ലോഗോ ഡിസൈന്‍ എന്നതു സീരിയസ്സായി കാണേണ്ട ഒരു കാര്യമാണെന്ന് മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക.
ലോഗോ ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
- വളരെ സിമ്പിളും, നിങ്ങളുടെ ബ്രാന്‍ഡ് വാല്യൂ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതുമാവാന് ശ്രദ്ധിക്കുക.
- കമ്പ്യൂട്ടറില്‍ നിങ്ങള്‍ ചെയ്യുന്ന ലോഗോ വെക്ടര്‍ ഫോര്മാറ്റിലായിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യമായ ഗ്രേഡിയന്റ് ഇഫക്ടുകളും മറ്റും ഒഴിവാക്കുക.
- ഓവര്‍ ഡിസൈന്‍ഡ് ആക്കാതിരിക്കുക. ഒന്നിലധികം ഗ്രാഫിക് ഇലമെന്റ് ലോഗോയില്‍ നല്ലതല്ല എന്നറിയുക.
- ലോഗോയ്ക്കു സ്ട്രോക്കുകളും ഷാഡോകളുമൊക്കെ കൊടുത്ത് വികൃതമാക്കാതിരിക്കുക.
- എല്ലാ മീഡിയകളിലും perfect ആയി place ചെയ്യാന്‍ സാധിക്കുന്ന വിധമായിരിക്കണം ലോഗോ ഡിസൈന്‍ ചെയ്യേണ്ടത്.
- കാലത്തിന്റെ ട്രന്റുകള്ക്കതീതമായി എക്കാലവും നിലനില്ക്കേണ്ട ഒന്നാണ് ലോഗോ എന്ന തിരിച്ചറിവോടുകൂടി വേണം ഇവ ഡിസൈന്‍ ചെയ്യാന്‍.
- നിലവില്‍ മറ്റു ലോഗോകളുമായി സാമ്യമില്ല എന്ന് ഉറപ്പുവരുത്തുക. ഇതിനായി google, pinterest, behance പോലുള്ള സൈറ്റുകളിലും മറ്റും അന്വേഷിച്ചു ഉറപ്പ് വരുത്തുക.
- ലോഗോയ്ക്ക് ഒപ്പം ഇവ എങ്ങനെയൊക്കെ place ചെയ്യണം എങ്ങിനെയൊക്കെ place ചെയ്യാന്‍ പാടില്ല എന്നുമൊക്കെ വ്യക്തമാക്കുന്ന ബ്രാന്‍ഡ് ഗൈഡ് ലൈന്‍ കൂടി കസ്റ്റമര്‍ക്കു നല്കാന് ശ്രദ്ധിക്കുക. ഇവയില്‍ ഉപയോഗിക്കേണ്ട ഫോണ്ടുകളെക്കുറിച്ചും കളറുകളെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയിരിക്കണം.
കൂടുതല്‍ പറഞ്ഞു നീട്ടിക്കൊണ്ടു പോകുന്നില്ല. ഇവ നിങ്ങള്ക്കുപയോഗപ്പെടും എന്ന വിശ്വാസത്തോടെ തല്ക്കാലം നിറുത്തട്ടെ. നന്ദി. നിങ്ങളുടെ സഹകരണവും അഭിപ്രായങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
Tags: Advertising, brand identity, Branding, Graphic Design, Logo design
Categorised in: Graphic Design
10 Comments
Sir it heped me a lot. Thank you so much.
Thanks for the comment 🙂
ഈ ലോഗോ മത്സരങ്ങളിൽ ജൂറി സെലക്ട് ചെയ്യുന്നത്. എങ്ങനെ ആയിരിക്കും എന്നൊന്ന് വ്യക്തമാക്കിത്തരുമോ….
Thanks a lot….
Thank you 🙂
Nice Article
Thanks for the comment 🙂
ലോഗോ ഡിസൈൻ ചെയ്യുന്നതിനെ കുറിച്ചുള്ള അറിവിന് നന്ദി.
ചെറിയ രീതിയിൽ ഒരു ലോഗോ ഡിസൈനർ കൂടിയാണ് ഞാൻ. ജോലി സാധ്യതയുണ്ടോ !
Very nice article’s.
Thank you so much 🙏