Domain Name എന്നാല്‍ എന്താണ് ? എങ്ങിനെയാണിവ പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നത് എവിടെ?

Domain Name

ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റിലൂടെ നിങ്ങളെയോ നിങ്ങളുടെ കമ്പനിയെക്കുറിച്ചോ അറിയാന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് മേല്‍വിലാസമാണ് Domain Name. ചുരുക്കിപ്പറഞ്ഞാല്‍ domain name എന്നത് നിങ്ങളുടെ ഇന്റര്‍നെറ്റ് അഡ്രസ് ആണെന്നു പറയാം.

ഇന്റര്‍നെറ്റ് ശൃംഖലയിലെ കമ്പ്യൂട്ടറുകളെ തമ്മില്‍ IP Addressing മുഖേനയാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. (അതായത് നാം പരസ്പരം communicate ചെയ്യാന്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതുപോലെ ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു നമ്പറിംഗ് സിസ്റ്റമാണിത്.) ഇവ DNS അഥവാ Domain Name System എന്നറിയപ്പെടുന്നു.

നാം ഫോണില്‍ ഒരാളുടെ നമ്പര്‍ സേവ് ചെയ്യുമ്പോള്‍ പെട്ടെന്നു തിരിച്ചറിയാനായി അവരുടെ പേരുകള്‍ കൂടെ ചേര്‍ത്താണല്ലോ സേവ് ചെയ്യാറുള്ളത്. അതായത് ഒട്ടനവധി ഫോണ്‍ നമ്പറുകള്‍ ഓര്‍ത്തുവെക്കുക ഒരു മനുഷ്യനെ സംബന്ധിച്ചു പ്രയാസകരമാണ്. ഏകദേശം ഇതേ രീതിയാണ് domain name system ത്തിലും ഉപയോഗിച്ചിരിക്കുന്നത്.  

global-network-link

നിങ്ങള്‍ക്കു നിങ്ങളുടെ  വെബ് ബ്രൗസറില്‍   74.125.224.72 എന്ന് ടൈപ്പുചെയ്താല്‍ google.com സൈറ്റില്‍ എത്താന്‍ സാധിക്കും. 74.125.224.72 എന്നത് ഗൂഗിള്‍ സെര്‍വ്വറിന്റെ IP Address ആണ്.

ഇതുപോലുള്ള അനേകം ip address കള്‍ ഓര്‍ത്തുവെക്കുക പ്രയാസമായതിനാല്‍ ഈ IP number നു പകരം നാം ഫോണില്‍ പേരുകള്‍ index ചെയ്യുന്നതുപോലെ google.com എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്താല്‍ എളുപ്പത്തില്‍ ഓര്‍ക്കാന്‍ സാധിക്കുമല്ലോ.

പക്ഷെ ഒരേ പേരുതന്നെ ഒരുപാട് ആളുകള്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിച്ചാല്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കും? അതിനാണ് ഇന്റര്‍നെറ്റ് എന്ന ആഗോള ശൃംഖലയില്‍ നിങ്ങളുടെ unique name മറ്റാരെങ്കിലും എടുക്കുന്നതിനു മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നത്.

Domain Name രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരിക്കല്‍ ഒരു പേര് അഥവാ domain name ലഭ്യത search ചെയ്തു രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് മറ്റൊരാള്‍ക്കും അവ സ്വന്തമാക്കാന്‍ കഴിയില്ല. സാധാരണയായി ഒരു domain name ന്റെ കാലാവധി ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്. കാലാവധി തീരുന്നതിനുമുമ്പായി ഇവ പുതുക്കേണ്ടതാണ്. ഇല്ലെങ്കില്‍ ഈ അഡ്രസ് നിങ്ങള്‍ക്കു പിന്നീട് നഷ്ടമായേക്കാം. Expired ആയ domain names അല്‍പനാളുകള്‍ക്കു ശേഷം fresh domain ആയി മറ്റാര്‍ക്കു വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീടു അവരായിരിക്കും അതിന്റെ അവകാശികള്‍.

ഇന്റര്‍നെറ്റില്‍ ആരാണോ ആദ്യം domain name രജിസ്റ്റര്‍ ചെയ്യുന്നത് അവര്‍ക്കാണ് അതിന്റെ ഉടമസ്ഥാവകാശം. കാലാവധി കഴിയുന്ന സമയത്തോ അതിനു മുമ്പോ നഷ്ടപ്പെടാതെ പുതുക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. 

hamtoons_domain-names

.com, .org, .net, info, .biz, .in, .ca, .edu തുടങ്ങി അനവധി domain extensions ഇന്ന് ലഭ്യമാണ്. Domain name രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വളരെ short ആയതും നിങ്ങളുടെ ബ്രാന്റ് എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നതുമായ പേരുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക (example: google.com, yahoo.com, msn, facebook, whatsapp, ibm, apple etc). നീളമുള്ള ബ്രാന്റ് നെയിം ആണെങ്കില്‍ അവയുടെ ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്.

കമ്പനി പേരുകളില്‍ domain available അല്ലെങ്കില്‍ ചില action words (online, india, group etc) ചേര്‍ത്ത് ഉപയോഗിച്ചോ Domain extension മാറ്റിയോ try ചെയ്യുക.

Domain Name Register ചെയ്യുന്നത് നിങ്ങളുടെ പേരിലാണെന്ന് ഉറപ്പ് വരുത്തുക. ഇവ whois search website കളില്‍ സേര്‍ച്ചു ചെയ്ത് വെരിഫൈ ചെയ്യുന്നതുമൂലം നിങ്ങള്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല പ്രശ്‌നങ്ങളും ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. നിങ്ങളുടെ domain name മറ്റു service providers ലേക്കു മാറ്റണമെങ്കില്‍ ഇവ ആവശ്യമാണ്. Registration സമയത്തുതന്നെ login details അടങ്ങിയ automatic മെയില്‍ നിങ്ങളുടെ രജിസ്‌റ്റേര്‍ഡ് ഇമെയിലിലേക്കു ലഭിക്കുന്നതാണ്.

ആരാണ് Domain Name Control ചെയ്യുന്നത്?

ICANN-logo

Internet Corporation for Assigned Names and Numbers (ICANN) എന്ന non profit സംഘടനയാണ് domain name system കണ്‍ട്രോള്‍ ചെയ്യുന്നത്. 1998 ല്‍ രൂപംകൊടുത്ത ഈ സംഘടനയില്‍ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നും പ്രതിധികള്‍ ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ICANN നു ഇന്റര്‍നെറ്റിലെ ഉള്ളടക്കം (content) നിയന്ത്രിക്കാനോ, internet spam കള്‍ block ചെയ്യാനോ സാധിക്കില്ല. ചുരുക്കത്തില്‍ ഇന്റര്‍നെറ്റിനെ ആര്‍ക്കുംതന്നെ പൂര്‍ണ്ണമായി control ചെയ്യാന്‍ സാധിക്കില്ല എന്നുതന്നെ പറയാം.

Domain Name എന്നതു നിങ്ങളുടെ വെബ് അഡ്രസ് ആണെന്നു പറഞ്ഞു. ഈ unique address രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങളുടെ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍ , അഡ്രസ് എന്നിവ നല്‍കേണ്ടതാണ്. ലോകത്ത് നിരവധി Domain Registration Service Providers ഉണ്ട്. ഇത് ഒരു reseller / sub-reseller / customer ശൃംഖലയായി പരന്നുകിടക്കുന്നു. നിങ്ങള്‍ക്കും വേണമെങ്കില്‍ വളരെ എളുപ്പത്തില്‍ ഒരു domain reseller ആകാവുന്നതാണ്.

സാധാരണയായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും customer account ആണ് domain name registration സമയത്ത് ഉപയോഗിക്കാറുള്ളത്. Domain Name രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നിങ്ങളുടെ domain names കണ്‍ട്രോള്‍ ചെയ്യാന്‍ നിങ്ങള്‍ക്കു ഒരു login control panel ലഭിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യാനുപയോഗിച്ച email , password എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്കതില്‍ login ചെയ്യാനും fund add ചെയ്യാനും name server option ഉപയോഗിച്ച് നിങ്ങളുടെ സര്‍വ്വറിലേക്കു point ചെയ്യാനും domain manage ചെയ്യാനുമൊക്കെ സാധിക്കുന്നതാണ്.

നിങ്ങള്‍ ഒരു വെബ് ഡിസൈനറോ, വെബ് ഡെവലപ്പിംഗ് കമ്പനിയോ ആണെങ്കില്‍ നിങ്ങള്‍ക്ക് domain reseller account എടുക്കാവുന്നതാണ്. Reseller account holders നു അവരുടെ Credit balance ഉപയോഗിച്ച് എപ്പോള്‍ വേണമെങ്കിലും ആര്‍ക്കു വേണമെങ്കിലും ഇഷ്ട domain name ലഭ്യതക്കനുസരിച്ച് ഉടനടി register ചെയ്തു കൊടുക്കാന്‍ സാധിക്കുന്നതാണ്. 

Domain Name Registration നു കമ്പനികള്‍ പല തരത്തിലാണു payment ഈടാക്കുന്നത്. ഓരോ domain extension നും വിവിധ ചാര്‍ജ്ജുകളാണുള്ളത്.

.com, .org domain നു എകദേശം 10.5 ഡോളര്‍ ആണു പല കമ്പനികളും ഈടാക്കുന്നത്. ഇന്ത്യന്‍ റുപീസ് ഏകദേശം INR 680/- മുതല്‍ , 800/- വരെയോ അതില്‍ക്കൂടുതലോ ആകാം. ഡോളര്‍ വാല്യൂ മാറുന്നതനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകുന്നതാണ്. ചില domain registration കമ്പനികള്‍ domain renewal നു അധികം ചാര്‍ജ്ജ് ഈടാക്കാറുണ്ട്. പുതിയ domain രജിസ്റ്റര്‍ ചെയ്യുമ്പോഴോ transfer ചെയ്യുമ്പോഴോ ചിലപ്പോഴൊക്കെ offers ലഭിക്കുമെങ്കിലും renewal cost നെ അതു ബാധിക്കാറില്ല. ചുരുങ്ങിയ ചിലവില്‍ domain offer കാണുമ്പോള്‍ അവയുടെ renewal cost ഉം terms and conditions നുമൊക്കെ ശ്രദ്ധിക്കണം.

hamtoons-supersite-domain-registration

Domain Reseller holders നു കൂടുതല്‍ domain credit ഒന്നിച്ച് എടുക്കുന്നതിനാല്‍ അവരുടെ parent കമ്പനിയില്‍ നിന്നും ഡിസ്‌കൗണ്ട് ലഭിക്കും. ഇവയില്‍ ഒരു നിശ്ചിത ലാഭം കൂട്ടിയ ശേഷമാണ് customers നു share ചെയ്യുന്നത്. Reseller control panel ലില്‍ ഇതിനെല്ലാം options ഉണ്ട്.

ഒരു domain reseller ക്ക് അയാളുടെ കീഴില്‍ നിരവധി sub-resellers നെയും customers നെയും create ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി ഒരു ready made shopping cart integrated conrol panel ഉം reseller നു ലഭിക്കുന്നതാണ്. Login ചെയ്ത ശേഷം ഇവ customize ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റില്‍ വെബ്‌സൈറ്റുകള്‍ വര്‍ക്കു ചെയ്യുന്നത് IP Addressing മുഖേനയാണ്. അല്ലാതെ domain name മാത്രം ഉപയോഗിച്ചല്ല. അതുകൊണ്ടുതന്നെ സര്‍വ്വറുകള്‍ DNS(Domain Name System) ഉപയോഗിച്ച് domain name ന്റെ IP Address ലേക്കു translate ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്.

hamtoons-dns-looking

Domain name നെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാക്കുക മാത്രമാണ് ഈ post കൊണ്ടുദ്ദേശിക്കുന്നത്. Details ആയി പറയാന്‍ ഈയൊരു post മതിയാവില്ല. 

ഒരു വെബ്‌സൈറ്റ് പൂര്‍ണ്ണമായി ഓണ്‍ലൈനില്‍ നമുക്കു ലഭിക്കണമെങ്കില്‍ domain name നെക്കുറിച്ചു മാത്രം മനസ്സിലാക്കിയാല്‍ മതിയാവില്ല. നമ്മുടെ കൈവശമുള്ള ഒരു നിശ്ചിത ഫോര്‍മാറ്റിലുള്ള website files അഥവാ ഡാറ്റകള്‍ ഇന്റര്‍നെറ്റ് ശൃംഖലയിലെ ഒരു കമ്പ്യൂട്ടറില്‍ (server) Space വാങ്ങി ftp software ഉപയോഗിച്ച് upload ചെയ്യേണ്ടതായുണ്ട്. WEB HOSTING എന്നാണ് ഇതിനു പറയുക. ഇവയെക്കുറിച്ച് അടുത്ത post ല്‍ പറയാന്‍ ശ്രമിക്കാം.

Tags: , , , , ,

Categorised in:

3 Comments

Leave a Reply

Your email address will not be published. Required fields are marked *